

കൊച്ചി: ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ടോവിനോ തോമസ് ചിത്രം ‘ലൂക്ക’ ഒരുക്കിയ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ അരുണ്‍ ബോസ് എഴുതിയിരിക്കുന്നത്. മെച്യുര്‍ റൊമാന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

സനല്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ലീനയായി അപര്‍ണ ബാലമുരളിയും വേഷമിടുന്നു. അമ്പാട്ട് ഛായാഗ്രാഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. തമിഴ് ചിത്രം ‘നിതം ഒരു വാനം’, മലയാള സിനിമ ‘കാപ്പ’ എന്നിവയാണ് അപര്‍ണ ബാലമുരളിയുടെ പുതിയ റിലീസുകള്‍.

‘മിണ്ടിയും പറഞ്ഞും’: കോണ്‍സെപ്റ്റ്, സംവിധാനം: അരുണ്‍ ബോസ്, നിര്‍മ്മാണം: സലിം അഹമ്മദ്, കോ-പ്രൊഡ്യൂസഴ്‌സ് കബീര്‍ കൊട്ടാരത്തില്‍, റസാഖ് അഹമ്മദ്, ക്യാമറ- മധു അമ്പാട്ട്, രചന- അരുണ്‍ ബോസ്, മൃദുല്‍ ജോര്‍ജ്, എഡിറ്റര്‍- കിരണ്‍ ദാസ്. ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാര്‍വതി, സഞ്ജു മധു, സോഹന്‍ സീനുലാല്‍, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
സംഗീതം: സൂരജ് എസ് കുറുപ്പ്, വരികള്‍: സുജേഷ് ഹരി, ചീഫ് അസോസിയേറ്റ്: രാജേഷ് അടൂര്‍, അഡിഷണല്‍ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദര്‍ശനം എം അമ്പാട്ട്, ആര്‍ എം സ്വാമി; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ് കുര്യന്‍, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, വിഘ്നേശ് ആര്‍ കെ, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി എഫ് എക്‌സ്- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റ്യൂം ഡിസൈനര്‍ കിഷോര്‍, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- ആര്‍ ജി മേക്കപ്പ് ആര്‍ടിസ്ട്രി, സ്റ്റീല്‍സ്- അജി മസ്‌കറ്റ്, ഡിസൈന്‍സ്- പ്രതൂല്‍, ആസ്വിന്‍ മോഹന്‍, സിദ്ധാര്‍ഥ് ശോഭന, അലന്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍ എന്നിവരാണ് സംവിധാന സഹായികള്‍. ലൊക്കേഷന്‍ സൗണ്ട്- ബാല ശര്‍മ്മ. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.

