

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022നോട് അനുബന്ധിച്ച് നടപ്പാക്കിയ ഹയ്യ കാര്‍ഡ് ഉപയോഗിച്ചുള്ള ദോഹ മെട്രോ സൗജന്യ യാത്ര ഉടന്‍ അവസാനിപ്പിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. ഹയ്യ കാര്‍ഡ് ഉപയോഗിച്ചുള്ള സൗജന്യ യാത്രകള്‍ ഡിസംബര്‍ 23 വരെയാണ് അനുവദിക്കുക. തുടര്‍ന്ന് ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും കയറാന്‍ ട്രാവല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ലോകകപ്പ് ഫുട്ബാളിനായി നടപ്പാക്കിയ മെട്രോയുടെ സമയമാറ്റവും ക്യാരേജ് ക്ലാസിഫിക്കേഷനുകളുടെ സസ്‌പെന്‍ഷനും ഉള്‍പ്പെടെ ഇതിനകം പുനഃസ്ഥാപിച്ചു കഴിഞ്ഞു.
