Connect with us

NEWS

പാചകവാതക- പെട്രോളിയം ഉത്പന്നങ്ങളില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: മുസ്‌ലിം ലീഗ്

Published

on


ആലുവ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുമേല്‍ മുമ്പൊരിക്കലുമില്ലാത്ത വിധം വിലയും സെസ്സും ഏര്‍പ്പെടുത്തി ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയതായി മുസലിം ലീഗ് ചെങ്ങമനാട് പഞ്ചായത്ത് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പെട്രോള്‍ ഡീസല്‍ ലിറ്ററിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരും വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറില്‍ മേല്‍ 50 രൂപയും വാണിജ്യ സിലിണ്ടറില്‍ മേല്‍ 350 രൂപയും നിര്‍ദ്ദാക്ഷിണ്യം കൂട്ടിയ മോഡി സര്‍ക്കാരും ജനങ്ങളെ പാടെ മറന്നാണ് ഭരിക്കുന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുമ്പോള്‍ മറ്റ് ഒരിടത്തുമില്ലാത്ത വിധം വില കൂട്ടുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കി വരികയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

കെ എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. നാസര്‍ മുട്ടത്തില്‍, മുഹമ്മദാലി പനയക്കടവ്, പി കെ എ ജബ്ബാര്‍, മെഹബൂബ്, ബഷീര്‍ ചെങ്ങമനാട്, സെയ്തു കുഞ്ഞു പുറയാറ്, സി കെ അമീര്‍, എം എ സൈദ് മുഹമ്മദ്, നൗഷാദ് കാട്ടിലാന്‍, ശിഹാബ് കുന്നത്ത്, സജീര്‍ അറക്കല്‍, പി പി ഇബ്രാഹിംകുട്ടി, കെ കെ ഹസ്സന്‍കുട്ടി, അബ്ദുല്‍ ബാസിത്, ബദറുദ്ദീന്‍, ഇ എല്‍ ഹാരിസ്, കെ കെ മുജീബ്, എം എം ഷെമീര്‍, കെ എസ് ജഹ്ഫല്‍, അബ്ബാസ് തച്ചേത്ത്, യൂസഫ് ഇടപ്പള്ളത്ത്, അയ്യൂബ് തുരുത്ത്, ഹമീദ് തുരുത്ത്, ഹംസ പനയക്കടവ്, ബഷീര്‍ പാലപ്രശരി, സിദ്ദീഖ് കളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


error: Content is protected !!