

ലഖ്‌നൗ: ആര്‍ക്കിടെക്ട് സി നജീബിന് പ്രസിഡന്‍ഷ്യല്‍ ദേശീയ അംഗീകാര അവാര്‍ഡ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് നാഷണല്‍ കണ്‍വെന്‍ഷനില്‍ ഐ ഐ എ നാഷണല്‍ പ്രസിഡന്റ് ആര്‍ക്കിടെക്ട് വിലാസ് അവഛതില്‍ നിന്നും പുരസ്‌ക്കാരം സ്വീകരിച്ചു.

ഐ ഐ എ സംരംഭങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം. അവാര്‍ഡ്ദാന ചടങ്ങില്‍ ജൂനിയര്‍ വൈസ് പ്രസിഡന്റ് തുഷാര്‍, നാഷണല്‍ ട്രഷറര്‍ ബി സുധീര്‍, ജോയിന്റ് സെക്രട്ടറി സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
