ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാലയില്‍ നെടുമങ്ങാട് ലിങ്ക് സെന്റര്‍ കമ്മിറ്റി രൂപീകരിച്ചു

Web Desk
1 Min Read

നെടുമങ്ങാട്: ‘കാര്യക്ഷമമായ പാലിയേറ്റീവ് പരിചരണത്തിലൂടെ അന്തസ്സോടെ അവസാനവും’ എന്ന വിഷയത്തില്‍ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ വിഷന്‍ 2030 കാമ്പയിന്‍ ശില്‍പ്പശാല നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

മുനിസിപ്പല്‍ കൗണ്‍സിലര്‍ പുങ്കുംമൂട് അജി കൗണ്‍സിലര്‍മാര്‍ക്കുവേണ്ടി ആശംസകള്‍ നേര്‍ന്നു. സാമൂഹ്യപ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരുമടക്കം 130 പേര്‍ പങ്കെടുത്തു.
പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ആല്‍ഫ ചെയര്‍മാന്‍ കെ എം നൂര്‍ദീനും ആല്‍ഫ മോഡല്‍ പാലിയേറ്റീവ് കെയര്‍ എന്ന വിഷയത്തില്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരനും വിഷയാവതരണങ്ങള്‍ നടത്തി. വിഷന്‍ 2030 തിരുവനന്തപുരം ജില്ലാ ഡയറക്ടര്‍ പുളിമൂട്ടില്‍ ഉണ്ണി സ്വാഗതവും വിഷന്‍ 2030 സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.

നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രദേശത്തും സമീപ പഞ്ചായത്തുകളിലും കാര്യക്ഷമമായ പാലിയേറ്റീവ് പരിചരണത്തിന് ആല്‍ഫ ലിങ്ക് സെന്റര്‍ സ്ഥാപിക്കുന്നതിനായി എ സുരേഷ് കുമാര്‍ (പ്രസി), സന്ധ്യ സുമേഷ് (സെക്ര), പ്രിയ പി നായര്‍ (ട്രഷ) എന്നിവര്‍ ഭാരവാഹികളായ 11 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി.

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തത്പരരായവരെ ചേര്‍ത്ത് വിപുലമായ കമ്മിറ്റി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!