സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് ശ്രീലങ്കയില്‍ പ്രതിപക്ഷം

Web Desk
1 Min Read

കൊളംബോ: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടി സമാഗി ജന ബലവേഗയ. പ്രസിഡന്റ് ഗോതബയ രജപക്സെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ഇംപീച്ച് ചെയ്യാനും പ്രതിപക്ഷ പാര്‍ട്ടിക്ക് പദ്ധതിയുണ്ട്.

city exchange

പ്രമേയത്തിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷത്തിന് കടക്കാന്‍ സാധിക്കുകയുള്ളു. മാത്രമല്ല സുപ്രിം കോടതിയുടെ നിലപാട് അനുകൂലമായിരിക്കുകയും വേണം.

ജനങ്ങളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ മുന്നോട്ട് പോകുകയാണെങ്കില്‍ പ്രമേയം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷം പറയുന്നത്. രാജിവെക്കാതെ അധികാരത്തില്‍ തുടരാന്‍ ഗോതബയ ശ്രമിച്ചാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ നേരിടുന്ന ശ്രീലങ്കയിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി തെരുവില്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. പ്രസിഡന്റ് ഗോതബയ രാജി വെക്കണമെന്നും രജപക്സെ കുടുംബത്തിന്റെ ഭരണം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Share This Article
Leave a Comment
error: Content is protected !!