

കൊച്ചി: സ്പാര്‍ക്കില്‍ പ്രൈമറി അറബിക് അധ്യാപകരുടെ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ഉദ്യോഗപ്പേര് തിരുത്തുന്നതിന് അധികാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന എക്്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയില്‍ ‘ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്’ തസ്തികയില്‍ നിയമനം ലഭ്യമായ അധ്യാപ
കര്‍ക്കാണ് സ്പാര്‍ക്കില്‍ ‘ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ പാര്‍ട്ട് ടൈം വിത്ത് ഫുള്‍ടൈം ബെനിഫിറ്റ്’ എന്നുള്ള തെറ്റായ ഉദ്യോഗപ്പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരി മാസം വരെ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തിക നാമത്തില്‍ ശമ്പളം കൈപ്പറ്റിയ അധ്യാപകരെയാണ് തെറ്റായ ഉദ്യോഗപ്പേരിലേക്ക് മാറ്റി യിരിക്കുന്നത്. യഥാര്‍ഥ തസ്തിക പേര് പുനഃസ്ഥാപിച്ച് നല്‍കണമെന്നും ബന്ധപ്പെട്ട ഡി ഡി ഒമാര്‍ക്ക് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തണമെന്നും ഉദ്യോഗപ്പേര് മാറിയ വിഷയത്തില്‍ അന്വേഷണം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് കെ എ എം എ നിവേദനം നല്‍കി.
സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ പി പി ഫിറോസ്, ഇ ഐ സിറാജ് മദനി, അനസ് എം അഷ്റഫ്, എം എ ഹംസ, എസ് ഹിഷാമുദ്ദീന്‍, കെ അബ്ദുല്‍ മജീദ്, കെ കെ എസ് ഫസല്‍ തങ്ങള്‍, കെ എസ് യാസിര്‍,
മുസ്തഫ വയനാട്, മുനീര്‍ കിളിമാനൂര്‍, ഇ ഐ മുജീബ്,
അന്‍വര്‍ പള്ളിക്കല്‍, സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ സംഗീത റോബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.

