ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ മെയ് ഒന്‍പത് മുതല്‍

Web Desk
1 Min Read

ദോഹ: ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ മെയ് ഒന്‍പത് മുതല്‍ 13 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചു ദിവസത്തെ എക്‌സിബിഷനില്‍ പുതിയത് ഉള്‍പ്പെടെയുള്ള ആഡംബര ബ്രാന്റുകളുടെ പുറത്തിറക്കലും വിജയംവരിച്ച ഖത്തരി ഡിസൈനര്‍മാരുടെ ഉത്പന്നങ്ങളും രംഗത്തുണ്ടാകും.

city exchange

പതിനേഴ് വര്‍ഷമായി തുടരുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ ഖത്തര്‍ ബിസിനസ് ഇവന്റ്‌സ് കലണ്ടറിലെ പ്രധാന പ്രദര്‍ശനമാണ്. കഴിഞ്ഞ എഡിഷനില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 129 പ്രദര്‍ശകരാണ് പങ്കെടുത്തത്. 175 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തി രണ്ടായിരത്തിലേറെ സന്ദര്‍ശകര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു.

2020ല്‍ 33,000 ചതുരശ്ര മീറ്ററിലൊരുക്കിയ പ്രദര്‍ശനമാണ് ഇക്കാലയളവിലെ ഏറ്റവും വലുത്. അല്‍ഫര്‍ദാന്‍ ജ്വല്ലറി, അലി ബിന്‍ അലി ലക്ഷ്വറി, അല്‍ മാജിദ് ജ്വല്ലറി, അമിരി ജെംസ്, ഫിഫ്റ്റി വണ്‍ ഈസ്റ്റ്, അല്‍ മുഫ്ത ജ്വല്ലേഴ്‌സ്, ബ്ലൂ സലൂണ്‍ എന്നീ ഖത്തറിലെ വന്‍കിട സ്ഥാപനങ്ങളുടെ പവലിയനുകള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 2020ലെ പ്രധാന പ്രത്യേകത ഇന്ത്യന്‍ പവലിയനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള 28 മുന്‍നിര ബ്രാന്റുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. തുര്‍ക്കിഷ് പവലിയനില്‍ 11 തുര്‍ക്കി ബ്രാന്റുകള്‍ രംഗത്തെത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!