മലയാളത്തിലെ ആദ്യത്തെ ഡാര്‍ക്ക് വെബ് ത്രില്ലര്‍ ‘അറ്റ്’ ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: കൊച്ചു റാണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോണ്‍മാക്‌സ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘അറ്റ്’ ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ചിത്രീകരിച്ചത്.

city exchange

മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ് വിഭാഗത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ‘അറ്റ്’ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവി ചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും ആണ്.

പ്രൊജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, ആര്‍ട്ട്: അരുണ്‍ മോഹനന്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്റ്റ്യും: റോസ് രെജിസ്, ആക്ഷന്‍: കനല്‍ക്കണ്ണന്‍, ചീഫ് അസോസിയേറ്റ്: റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ഷന്‍: രെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: പ്രകാശ് ആര്‍ നായര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, പബ്ലിസിറ്റി ഡിസൈന്‍: മാമിജോ.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!