മൂന്ന് ഭാഷകളില്‍ ‘സങ്ക്’; നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ആര്‍ ബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കുമാര്‍ സംവിധാനം ചെയ്ത് വിശാഖ് വിശ്വനാഥനോടൊപ്പം നിര്‍മാണവും വഹിക്കുന്ന ബഹുഭാഷ ഹൊറര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരില്‍ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരില്‍ ഇംഗ്ലീഷിലും തമിഴിലുമായി പുറത്തിറങ്ങുന്ന ഈ ഹൊറര്‍ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും.

city exchange

രൂപേഷ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ എക്്‌സിക്യൂട്ടീവ് നിര്‍മാതാവ് അരുണ്‍ കുമാര്‍ ഗുപ്തയാണ്. പവന്‍ സിംഗ് റാതോട്, പ്രബില്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എസ് വി പ്രൊഡക്ഷന്‍സ് ആണ് പ്രോജക്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സംഘട്ടനം: അഷ്‌റഫ് ഗുരുക്കള്‍, പ്രൊജക്റ്റ് ഡിസൈന്‍: സഹീര്‍ റഹ്മാന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!