കാസര്‍ക്കോട് സ്വദേശി വീട്ടമ്മ സൗദിയില്‍ നിര്യാതയായി

Web Desk
0 Min Read

റിയാദ്: മലയാളി വീട്ടമ്മ സൗദിയില്‍ മരിച്ചു. കാസര്‍കോട് ആലമ്പാടി സ്വദേശി ഷഹ്സാദ് വില്ലയില്‍ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയില്‍ താമസിക്കുകയായിരുന്നു. ദമാമിലെ തുഖ്ബ എന്ന സ്ഥലത്ത് കാര്‍ സ്പെയര്‍പാര്‍ട്സ് കട നടത്തുന്നയാളാണ് അബ്ദുല്ല.നാട്ടില്‍ ബിരുദ വിദ്യാര്‍ഥിയായ ഷഹ്സാദ്, ദമ്മാം ഇന്ത്യന്‍ സ്‌കുളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവര്‍ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്‌മാന്‍, ഗൗസിയ മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!