ശശി തരൂര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എം പി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തായിരുന്നു 30 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച.

city exchange

തങ്ങളുടെ ആരോഗ്യവിവരങ്ങളും തരൂര്‍ തിരക്കി. ശശി തരൂരിന്റേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. അദ്ദേഹം വിശ്വപൗരനാണ്. മറ്റ് നേതാക്കള്‍ ചെയ്യാത്തത് തരൂര്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ട്.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ് തരൂര്‍ നടത്തുന്നത്. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ നേതൃത്വത്തില്‍ വരണം. ലോകത്തെ മനസ്സിലാക്കി അതില്‍ നിന്നും ഉള്‍ക്കൊണ്ട പല അറിവുകളും തരൂരിനുണ്ട്. കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നതെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജിഫ്രി തങ്ങളെ കാണാന്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. സമസ്ത വിളിച്ച പരിപാടിക്ക് എത്താന്‍ കഴിയാത്തതിലുള്ള ക്ഷമാപണം നടത്താന്‍ കൂടിയാണ് താന്‍ എത്തിയതെന്നും തരൂര്‍ പ്രതികരിച്ചു. എം കെ രാഘവന്‍ എം പി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍, സി പി ഇഖ്ബാല്‍, പി മാമുക്കോയ ഹാജി എന്നിവരും സന്നിഹിതരായിരുന്നു. സുപ്രഭാതം ഓഫിസും ശശി തരൂര്‍ സന്ദര്‍ശിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!