

കോഴിക്കോട്: കേരളത്തിലെ മൂന്ന്, നാല് പത്രങ്ങള്‍ സത്യം പറയാന്‍ തീരുമാനിച്ചാല്‍ മലയാളി രക്ഷപ്പെടുമെന്ന് എഴുത്തുകാരന്‍ സക്കറിയ. കെ എല്‍ എഫിലെ എഴുത്തിന്റെ എഴുതാപ്പുറങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ എല്ലാം ഒരേ പോലെയാണെന്ന് വിലയിരുത്താന്‍ കഴിയില്ലെങ്കിലും മിക്കവരും ഏറെ oാസ്യമനോഭാവമുള്ളവരാണ്. പ്രത്യേകിച്ച് മന്ത്രി, എം പി, എം എല്‍ എ എന്നെല്ലാം കേള്‍ക്കുമ്പോള്‍ മലയാളിക്ക് ഇത്ര ദാസ്യമനോഭാവം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും സക്കറിയ പറഞ്ഞു.

നമ്മള്‍ കുറെ ആളുകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വീടും ഓഫീസുമൊക്കെ കൊടുത്ത് വിട്ടതിനു ശേഷവും പറയുമ്പോള്‍ ബഹുമാനപ്പെട്ടെയെന്നും കാണുമ്പോള്‍ ദാസ്യ മനോഭാവത്തോടെയും നില്ക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ സഹിഷ്ണുതാ മനോഭാവം കാണിക്കുമെങ്കിലും ചില നേതാക്കള്‍ ഇതിനു വിപരീതമായ സമീപനമെടുക്കാറുണ്ട്. ദൈവത്തെപ്പോലും അതിജീവിക്കുമ്പോഴാണ് നമുക്ക് പൂര്‍ണമായി സ്വതന്ത്ര്യരായി എഴുതുവാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
പി എഫ് മാത്യൂസ്, സന്തോഷ് ഏച്ചിക്കാനം, വി ജെ ജയിംസ്, താഹ മാടായി എന്നിവരും സംസാരിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

