

ദോഹ: ആഘോഷ കാലത്തിന് വരവേല്‍പ്പൊരുക്കി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഐ സി സി ബസാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11, 12 തിയ്യതികളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഐ സി സി അശോകാ ഹാളില്‍ വൈകിട്ട് ആറു മുതലാണ് ഐ സി സി ബസാര്‍.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങളും അതുമായി ബന്ധപ്പെട്ട സാധനങ്ങളും, മെഹന്ദി, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ അന്‍പതിലേറെ സ്റ്റാളുകളാണ് ഐ സി സി ബസാറില്‍ ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഐ സി സി ബസാറിന്റെ ഉദ്ഘാടനം നടക്കുമെന്ന് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അറിയിച്ചു.

