ഷാര്‍ജ യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങര

Web Desk
0 Min Read

ദോഹ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തന്റെ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഷാര്‍ജ യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് സമ്മാനിച്ചു.

city exchange

ഏറ്റവും പുതിയ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദതു ന്നജാഹ്, അറബിക് ഇംഗ്ലീഷ്, ഇംഗ്ലീഷ് അറബിക് പിക്ടോറിയല്‍ ഡിക്ഷ്ണറി എന്നിവയാണ് സമ്മാനിച്ചത്. ലൈബ്രറി സ്പെഷ്യലിസ്റ്റ് അബ്ദുല്‍ ഹകീം ലമര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

ഷാര്‍ജ യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്ററിലെ സീനിയര്‍ സിസ്റ്റം സ്പെഷ്യലിസ്റ്റ് അബ്ദുല്‍ ലത്തീഫ് എം, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും സംരംഭകനുമായ ബഷീര്‍ വടകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വകുപ്പിലെ ഗവേഷക അല്‍സഫ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!