നൈജീരിയയില്‍നിന്നുള്ള ആദ്യ ഉംറ സംഘം ഇന്നെത്തും

Web Desk
1 Min Read

ജിദ്ദ: വിദേശത്തുനിന്നുള്ള ആദ്യ ഉംറ സംഘം ഇന്ന് മ്ക്കയിലെത്തും.
ഹജ്ജ്-ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അല്‍ഉമൈരിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രാത്രി ഒമ്പതിന് നൈജീരിയയില്‍നിന്നുള്ള സംഘം ജിദ്ദ വിമാനത്താവളത്തിലെത്തും. വിദേശത്തുനിന്നുള്ള തീര്‍ഥാടകരെ വിമാനത്താവളങ്ങളില്‍ സ്വീകരിക്കാനും പിന്നീട് മക്കയിലെ ഹോട്ടലുകളില്‍ എത്തിക്കാനും ഉംറ കര്‍മങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇഅ്തമര്‍ന ആപ്ലിക്കേഷന്‍ വഴിയാണ് ഉംറക്കുള്ള സമയം തെരഞ്ഞെടുക്കുക. മക്കയിലും മദീനയിലും ഓരോ സംഘത്തിനും സേവനത്തിനായി ഉംറ കമ്പനികളുടെ പരിശീലനം നേടിയ ആളുകളുണ്ടാകും.ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ തീര്‍ഥാടകര്‍ക്ക് വിമാനയാത്ര, ഗതാഗതം, ഹോട്ടലുകള്‍, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ പാക്കേജുകളും വാങ്ങാം.

city exchange
Share This Article
Leave a Comment
error: Content is protected !!