ജെബി കെ ജോണിനെ പാത്രിയര്‍ക്കീസ് ബാവാ അനുമോദിച്ചു

Web Desk
1 Min Read

പുത്തന്‍കുരിശ്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമമേലധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവാ സഭ മാനേജിംഗ് കമ്മിറ്റിയംഗവും സഭ ഫിനാന്‍സ് കമ്മിറ്റിയംഗവുമായ ജെബി കെ ജോണിനെ ആദരിച്ചു. ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ടെക് കമ്പനി ഉടമയാണ് ജെബി കെ ജോണ്‍.

city exchange

നാവോളിമറ്റം സെന്റ് ജോണ്‍സ് ഹെബ്രോന്‍ പള്ളി ഇടവകാംഗമായ ജെബി കെ ജോണ്‍ സമൂഹത്തില്‍ നാനാതുറകളില്‍പ്പെട്ട ആളുകള്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ കണക്കിലെടുത്തും കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുമാണ് മൊമന്റോ നല്‍കി ബാവ ആദരിച്ചത്.

ചടങ്ങില്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സഭ സെക്രട്ടറി തമ്പു തുകലന്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!