ഒറ്റ രാത്രി എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ഒറ്റ രാത്രി എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനത്തൊഴിലാളിയായ മോഷ്ടാവിനെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് പിടികൂടി. ആസാം നാഗോണ്‍ ജാരിയ സ്വദേശി ആഷിക് ഷെയ്ഖ് (30)നെയാണ് ആലുവ പൊലീസ് പിടികൂടിയത്.

city exchange

20ന് രാത്രി കുട്ടമശ്ശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയില്‍ നിന്നാണ് വില കൂടിയ എട്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് കടന്നത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് മാറമ്പിള്ളിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

മറ്റ് അതിഥി ത്തൊഴിലാളികള്‍ക്കിടയിലാണ് താമസം. പകല്‍ സ്ഥലങ്ങള്‍ കണ്ടുവെച്ച് രാത്രിയാണ് മോഷണം. വില കൂടിയ മൊബൈല്‍ ഫോണുകളാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിടാറുള്ളത്. മോഷ്ടിക്കുന്ന ഫോണുകള്‍ അതിഥി ത്തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്തും.

കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരിലെ ഒരു വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. വേറെയും മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കും.

- Advertisement -
Ad image

ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജുദാസ്, എസ് ഐ എസ് എസ് ശ്രീലാല്‍, എ എസ് ഐ അബ്ദുല്‍ ജലീല്‍, സി പി ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!