

കൊച്ചി: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ക്ഷേത്ര പൂജാരിക്ക് 45 വര്‍ഷം കഠിന തടവും എണ്‍പതിനായിരം രൂപ പിഴയും വിധിച്ചു. ഉദയംപേരൂര്‍ മണക്കുന്നീ ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്.

2019- 2020 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കൂട്ടിക്ക് കല്‍ക്കണ്ടവും മുന്തിരിയും നല്‍കി വശീകരിച്ചാണ് പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ സ്വഭാവത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയില്‍ ഉദയം പേരൂര്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമ പ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചു മകളുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്ത പ്രവര്‍ത്തി
അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. തൃക്കാക്കര അസിസ്റ്റന്റ്് കമ്മീഷണര്‍ കെ എം ജിജിമോനാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി. എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.

