ഗുജറാത്ത് തീരത്ത് വെടിവെപ്പ്:മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

Web Desk
0 Min Read

അഹമദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ പാക്കിസ്താന്‍ വെടിവെപ്പ്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീധര്‍ എന്നയാളാണ് മരിച്ചത്. പാക്ക് നാവിക ഉദ്യോഗസ്ഥന്‍ വെടിവെച്ചു എന്നാണ് പ്രാഥമിക വിവരം. ഗുജറാത്തിലെ ദ്വാരകയിലാണ് സംഭവം. ജല്‍പാരി എന്ന ബോട്ടില്‍ യാത്ര ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കു നേരെയാണ് പാക്കിസ്താന്‍ നാവികസേന വെടിവയ്പ് നടത്തിയത്. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ആറുപേരെ പാക്ക് സൈന്യം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്രമണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!