ഐ എസ് ഡി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഭാരവാഹികള്‍

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാനായി കെ മുഹമ്മദ് അഷ്റഫിനെയും സി ഇ ഒ ആയി കെ പി മുഹമ്മദ് സഅദിനെയും ഫൈനാന്‍സ് കക്കുളത്ത് അബ്ദുല്‍ ഖാദറിനെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

city exchange

ഐ എസ് ഡി ഓഫീസില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മറ്റു ഭാവാഹികളായി ഡോ. പി വി അബൂബക്കര്‍, എഞ്ചിനീയര്‍ സി ഷൗക്കത്തലി, ഹാജി എം കെ തയ്യില്‍- വൈസ് ചെയര്‍മാന്‍മാര്‍, കെ പി നസീം, നദീദ അബ്ദുല്‍ മജീദ്- സെക്രട്ടറിമാര്‍, ഡോ. അഹമദ് ഷാഫി- മാനേജര്‍ എന്നിവരെയും തെരഞ്ഞെടുത്തു. വരവ് ചെലവു കണക്കുകള്‍ അംഗീകരിച്ചു.

ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് ഐ എസ് ഡി യു എ ഇ ചാപ്റ്റര്‍ ചെയര്‍മാന്‍ മന്‍സൂര്‍ മുഹമ്മദ് സാലിഹ്, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ദാവൂദ് ഹാജി, ഐ എസ് ഡി എ എ കണ്‍വീനര്‍ ഷക്കീര്‍ ഖാദര്‍ കക്കുളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image

ഭാരവാഹികള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!