ഡോക്ടറേറ്റ് നല്കാനുള്ള പ്രമേയത്തില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് കാന്തപുരം

Web Desk
1 Min Read

കോഴിക്കോട്: ഡോക്ടറേറ്റ് നല്‍കാനുള്ള പ്രമേയത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍. കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

city exchange

കേരളത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുകയും ചെയ്യുന്ന സര്‍വകലാശാല എന്ന നിലയില്‍ അക്കാദമിക രംഗത്ത് വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥാപനമാണ് യൂണിവേഴ്‌സിറ്റിയെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഏറെ താത്പര്യത്തോടെയാണ് തങ്ങള്‍ നോക്കിക്കാണുന്നതെന്നും കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. കാന്തപുരത്തിന് ഡി ലിറ്റ് നല്കാനുള്ള പ്രമേയത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞതെന്നും ഓഫിസ് പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ ഓഫിസിന് വേണ്ടി സെക്രട്ടറി അക്ബര്‍ ബാദുഷ സഖാഫിയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. എം കെ ജയരാജിന് പേര് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കത്തയച്ചത്.

- Advertisement -
Ad image

സിന്തിക്കേറ്റ് അംഗം അബ്ദുറഹീമായിരുന്നു വൈസ് ചാന്‍സലറുടെ അനുമതിയോടെ ഡി ലിറ്റ് ബിരുദം നല്കാനുള്ള പ്രമേയം അവതരിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!