മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തി റോഷാക്കിന്റെ ഗംഭീര ട്രെയിലര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ അത്യുഗ്രന്‍ ട്രെയ്‌ലര്‍ മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ റോഷാക്ക് ടീം റിലീസ് ചെയ്തു. ദുരൂഹതയും ആകാംക്ഷയും കൂടുതല്‍ വര്‍ധിപ്പിക്കുകയാണ് മമ്മുക്കയുടെ റോഷാക്കിന്റെ ട്രെയ്‌ലറും.

city exchange

മമ്മൂട്ടി നേരത്തെ തന്റെ അഭിമുഖത്തില്‍ പറഞ്ഞപോലെ ‘എന്റെ അഭിനയം സ്വയം ഞാന്‍ തന്നെ തേച്ചു മിനുക്കും’ എന്നതിന്റെ ഉറപ്പായി മമ്മൂക്കയുടെ അത്യുഗ്രന്‍ പ്രകടനവും ഒന്നൊന്നര ദൃശ്യ വിരുന്നും റോഷാക്ക് സമ്മാനിക്കുമെന്ന് ട്രെയ്‌ലര്‍ ഉറപ്പു തരുന്നു. തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം റോഷാക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട് ഡിസൈനര്‍- ബാദുഷ, ചിത്രസംയോജനം- കിരണ്‍ ദാസ്, സംഗീതം- മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, ചമയം- റോണക്‌സ് സേവ്യര്‍ ആന്റ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍, പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!