Connect with us

Entertainment

ചിരിയും മാസും ത്രില്ലും; മറ്റൊരു ബേസില്‍ ഹിറ്റ് അടിച്ച് ‘മരണമാസ്സ്’

Published

on


കൊച്ചി: ഒറ്റ രാത്രിയുടെ കഥ പറയുന്ന ‘മരണമാസ്സ്’ ശരിക്കും മാസ് എന്ന് പ്രേക്ഷകര്‍. നാടിനെ നടുക്കുന്ന ഒരു സീരിയല്‍ കില്ലറും അയാള്‍ കൊല്ലാനുദ്ദേശിച്ചയാളും ലൂക്കും ലൂക്കിന്റെ കാമുകിയുമെല്ലാം ഒന്നിച്ച് ബസില്‍ അകപ്പെട്ടുപോവുന്ന ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ നായകനായ ബേസില്‍ ജോസഫ് ചെയ്യുന്ന ലൂക്ക് എന്ന കഥാപാത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഡാര്‍ക്ക് കോമഡി സൈഡ് പരീക്ഷിച്ചിരിക്കുന്ന ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാനും അതോടൊപ്പം തന്നെ ത്രില്ലിങ്ങ് അനുഭവം നല്‍കാനും സാധിക്കുന്നുമുണ്ട്.

‘പൊന്മാന്‍’ സിനിമക്ക് ശേഷം മരണമാസിലൂടെ തലതെറിച്ച ലൂക്ക് എന്ന കഥാപാത്രത്തിലൂടെ ബേസില്‍ വീണ്ടും ജനഹൃദയങ്ങള്‍ കീഴടക്കിയ കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിനയത്തോടൊപ്പം സിനിമയുടെ പിന്നണിയിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ച സിജു സണ്ണി ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ടക്ടര്‍ വേഷവും ചെയ്തിട്ടുണ്ട്. നവാഗത സംവിധായകന്റെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ വിഷയം കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായകനായിട്ടുണ്ട്. സുരേഷ് കൃഷ്ണയുടെ ബസ് ഡ്രൈവര്‍ ജിക്കു, രാജേഷ് മാധവന്റെ ബനാന കില്ലര്‍ തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയമായിട്ടുണ്ട്. രസച്ചരടില്‍ നിന്ന് പ്രേക്ഷനെ പോവാന്‍ അനുവദിക്കാതെ വിധത്തില്‍ മരണമാസ്സ്‌നെ നിലനിര്‍ത്തുന്നത് നീരജ് രവിയുടെ ഛായഗ്രഹണമാണ്.

സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരും വേഷമിടുന്നു.

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ‘മരണമാസ്’ നിര്‍മിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ഗോകുല്‍നാഥ് ജി, സംഗീതം- ജയ് ഉണ്ണിത്താന്‍, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ്- ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ- ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, സംഘട്ടനം- കലൈ കിങ്സണ്‍, കോ ഡയറക്ടര്‍- ബിനു നാരായണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്- ഹരികൃഷ്ണന്‍, ഡിസൈന്‍സ്- സര്‍ക്കാസനം, ഡിസ്ട്രിബ്യൂഷന്‍- ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ത്രൂ ഐക്കണ്‍ സിനിമാസ്, ഐക്കണ്‍ സിനിമാസ്. പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!