Connect with us

Entertainment

‘ഉരുക്ക് സതീശനു’മായി ഡബിള്‍ റോളില്‍ സന്തോഷ് പണ്ഡിറ്റ് ആക്ഷന്‍ പ്രൈം ഒ ടി ടിയില്‍

Published

on


കൊച്ചി: ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് തിരക്കഥ, സംവിധാനം, നിര്‍മ്മാണം, ഗാനരചന, സംഗീതം എന്നിവ നിര്‍വഹിച്ച് നായകനായി അഭിനയിക്കുന്ന ‘ഉരുക്ക് സതീശന്‍’ ആഗസ്ത് 22ന് ആക്ഷന്‍ പ്രൈം ഒ ടി ടിയില്‍ റിലീസ് ചെയ്യും.


സന്തോഷ് പണ്ഡിറ്റിനോടൊപ്പം മഹാലക്ഷ്മി അയ്യര്‍, സംഗീതാ നായര്‍, മുംതാസ്, രാധാകൃഷ്ണന്‍, ഫിറോസ്, സാജന്‍ കുന്നംകുളം, അജി, ബാബു, ക്യാപ്റ്റന്‍ നായര്‍, സത്യന്‍, ദാസ്, നവീന്‍, സനോജ്, ശ്രീജിത്ത് തുടങ്ങി നൂറിലേറെപ്പേര്‍ ഈ സിനിമയില്‍ വിവിധ കഥാപാത്രങ്ങായി വരുന്നു. ഹരീഷ് ബാലുശ്ശേരിയാണ് ക്യാമറാമാന്‍. മേക്കപ്പ്- സുരേഷ്, പ്രബീഷ്.


സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ സ്ഥിരം ഹൈലൈറ്റായ എട്ടു ഗാനങ്ങള്‍ ഇതിലുമുണ്ട്. ഗാനങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഗോവ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ലൊക്കേഷനുകളിലാണ്.
വാര്‍ത്താ പ്രചരണം- എം കെ ഷെജിന്‍ ആലപ്പുഴ.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!