

കൊച്ചി: ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ചു അപ്പാനി ശരത് കേന്ദ്രകഥാപാത്രമാവുന്ന വിജീഷ് മണി ചിത്രം ആദിവാസി (ദി ബ്ലാക്ക് ഡെത്ത്)ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അപ്പാനി ശരത് രൂപം കൊണ്ട് ആദിവാസി യുവാവും ഒരു കൂട്ടം മനുഷ്യരുടെ ക്രൂരത കൊണ്ട് മരണപ്പെട്ടും പോയ മധുവിലേക്ക് വളരെ മികച്ച രീതിയില്‍ തന്നെ കഥാപാത്രമായി മാറിയിട്ടുണ്ട്. പുതിയ പോസ്റ്ററില്‍ ഒരു ആദിവാസി കോളനിയുടെ പശ്ചാത്തലത്തില്‍ അപ്പാനി ശരത് അവതരിപ്പിക്കുന്ന മധുവെന്ന കഥാപാത്രത്തെ കാണാനാവും.

ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മറ്റു പോസ്റ്ററുകളും ടീസറും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്.

പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ്- ബി ലെനിന്‍, സംഭാഷണം- എം തങ്കരാജ്, ഗാനരചന- ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബ്യൂട്ടര്‍- രാജേഷ് ബി, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍, വാര്‍ത്ത പ്രചരണം- പി ശിവപ്രസാദ്.

