

ആലുവ: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ആലുവ എം എല്‍ എ കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.12-ാം തിയ്യതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

11ന് വൈകിട്ട് അഞ്ചുവരെയാണ് നാമനിര്‍ദേശപത്രികാ സമര്‍പ്പണം. മന്ത്രിയായി നിയമിതനായ എം ബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സി പി എം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എം എല്‍ എയുമായ എ എന്‍ ഷംസീര്‍ മത്സരിക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ ഡെപ്യുട്ടി സ്പീക്കര്‍ പ്രഖ്യാപിക്കും.
