

ദോഹ: കോവിഡിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് മാര്‍ഗ്ഗമുള്ള ഉംറ സര്‍വീസ് പുനഃരാരംഭിച്ചതോടെ ഐ സി എഫിന്റെ നേതൃത്വത്തിലുള്ള ഉംറ സംഘം പുറപ്പെട്ടു. ഐ സി എഫ് പ്രസിഡന്റ് അബ്ദുറസാഖ് മുസല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്.

ചടങ്ങില്‍ ജമാലുദ്ദീന്‍ അസ്ഹരി, മുഹമ്മദ് ഷാ ആയഞ്ചേരി, ഫഖറുദ്ദീന്‍ പെരിങ്ങോട്ടുകര, സലീം സഖാഫി, നൗഷാദ് അതിരുമട തുടങ്ങിയവര്‍ യാത്രയയപ്പിന് നേതൃത്വം നല്കി.

മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള നിരവധി ഉംറ സംഘങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ യാത്ര പുറപ്പെട്ടിരുന്നു. യാത്രാ നിരക്കില്‍ നേരിയ വര്‍ധനവുണ്ടെങ്കിലും കൂടുതല്‍ പേര്‍ യാത്രയ്ക്ക് തയ്യാറാവുന്നുണ്ട. അടുത്ത യാത്രാ സംഘം ഒക്ടോബര്‍ അഞ്ചിന് പുറപ്പെടുമെന്ന് നേതാക്കള്‍ ആഗോളവാര്‍ത്തയോട് പറഞ്ഞു.

