

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25ന് മെഗാ സാംസ്‌ക്കാരിക പരിപാടി ഭാരത് ഉത്സവ് 2024 സംഘടിപ്പിക്കുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ്സ തിയേറ്ററിലാണ് പരിപാടി.

സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അതുല്യമായ പരിപാടിയായിരിക്കും ഭാരത് ഉത്സവ് 2024. പരിപാടിയില്‍ ഐ സി സിയുടെ വിവിധ അസോസിയേറ്റഡ് സംഘടനകളും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കാളികളാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ നാടോടി നൃത്ത രൂപങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.

ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍, സംരംഭകര്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവരുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി എബ്രഹാം ജോസഫ്, ഹെഡ് ഓഫ് സ്‌കൂള്‍ ആക്ടിവിറ്റീസ് ശന്തനു ദേശ്പാണ്ഡെ, ഹെഡ് ഓഫ് കള്‍ച്ചര്‍ നന്ദിനി അബ്ബഗൗനി, ഹെഡ് ഓഫ് എക്‌സ്റ്റേണല്‍ ആക്ടിവിറ്റീസ് ഗാര്‍ഗി വൈദ്യ എന്നിവര്‍ പങ്കെടുത്തു.

