

ദോഹ: ആഫ്താബ് 24 എന്ന പേരില്‍ സഹചാരി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 18ന് നടത്തുന്ന പരിപാടിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഖത്തറിലുള്ള വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള പരിപാടി ഖത്തറിലുള്ള കാസര്‍ഗോഡ് നിവാസികളായ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമായിരിക്കും. ഒക്ടോബര്‍ 18നു ഉച്ചക്ക് 12 മുതല്‍ രാത്രി 10 മണിവരെ മത്സരങ്ങള്‍ അല്‍ വാബ് മിര്‍ഖബ് കോമ്പൗണ്ടിലുള്ള ക്ലബ് ഹൗസില്‍ നടക്കും.

വിദ്യാര്‍ഥികളുടെ വിവിധ ഇനം സ്റ്റേജ്, സ്റ്റേജേതര കലാ മത്സരങ്ങള്‍ ആഫ്താബ് കലോത്സവത്തെ ആനന്ദമുള്ളതാക്കും.
പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനം അല്‍ ഹാജ്ജ് സയ്യിദ് ഹാദി തങ്ങള്‍ അല്‍-മഷ്ഹൂര്‍ മൊഗ്രാല്‍ ദോഹയില്‍ നിര്‍വ്വഹിച്ചു.

