

ദോഹ: ഖത്തറിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ശക്തി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇരട്ടിയായി.

2011ലെ 20,000 ആരോഗ്യ പ്രവര്‍ത്തകരെ അപേക്ഷിച്ച് ഖത്തറിലെ പൊതു, സ്വകാര്യ ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 46,000 ആയി ഉയര്‍ന്നതായി ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യ, മെഡിക്കല്‍ സയന്‍സ് മേഖലകളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം അടുത്തിടെ ഖത്തര്‍ ടി വിയോട് പറഞ്ഞു. ”ആരോഗ്യ മേഖലയിലെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ വേഗത നിലനിര്‍ത്താന്‍, ഞങ്ങള്‍ യോഗ്യതയുള്ള മെഡിക്കല്‍ സ്റ്റാഫിനെ നല്‍കുകയും മെഡിക്കല്‍ ഉപകരണങ്ങള്‍ നവീകരിക്കുകയും ചെയ്തു,” അല്‍ മസ്ലമാനി പറഞ്ഞു.

