ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നിക്ഷേപ അവസരങ്ങള്‍, ഉഭയകക്ഷി സഹകരണം, കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തല്‍ എന്നിവ ചര്‍ച്ച ചെയ്തു.

city exchange

കേരളത്തിന്റെ വ്യാവസായിക സാധ്യതകള്‍, നിക്ഷേപക സൗഹൃദ നയങ്ങള്‍, ഖത്തറിന്റെ വളര്‍ന്നുവരുന്ന ബിസിനസ് രംഗത്ത് ഇടപെടാന്‍ സംസ്ഥാനത്തെ സംരംഭകര്‍ക്ക് അവസരങ്ങള്‍ എന്നിവ യോഗം ഉയര്‍ത്തിക്കാട്ടി. ഖത്തറിലെ കേരളത്തില്‍ നിന്നുള്ള ‘വ്യാവസായിക പദ്ധതികളും സംരംഭക പങ്കാളിത്തവും’ സംബന്ധിച്ച് കേരള നോര്‍ക്ക റൂട്ട്സ് ഡയറക്ടറും എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ കെ മേനോന്‍ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദിനെ അറിയിച്ചു.

ഖത്തര്‍- ഇന്ത്യ ഉഭയകക്ഷി സഹകരണത്തിന്റെ ചട്ടക്കൂടിന് കീഴില്‍ കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍ ‘പര്യവേക്ഷണം ചെയ്യാന്‍’ കഴിയുമെന്നും ശക്തമായ സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങളുടെ പരസ്പര നേട്ടങ്ങളും മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദ് വിശദീകരിച്ചു.

ലോകസമാധാനത്തിനും മാനുഷിക സംരംഭങ്ങള്‍ക്കും ഖത്തര്‍ നല്‍കുന്ന സംഭാവനകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. ഇന്ത്യന്‍ സമൂഹത്തിന് ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള നന്ദി സൂചകമായി അദ്ദേഹം മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നാദിന് പ്രത്യേക അംഗീകാരം നല്‍കി.

- Advertisement -
Ad image

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കേരള ഫിഷറീസ്- സാംസ്‌കാരിക- യുവജനകാര്യ മന്ത്രി സജി ചെറിയാന്‍, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കേരളവും ഖത്തറും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, സംസ്‌കാരം, സമൂഹ്യക്ഷേമം എന്നിവയില്‍ മെച്ചപ്പെട്ട സഹകരണത്തെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

Share This Article
Leave a Comment
error: Content is protected !!