ആലുവ മണ്ഡലത്തിലെ ലൈബ്രറികള്‍ക്ക് അന്‍വര്‍ സാദത്ത് എം എല്‍ എ പുസ്തകങ്ങള്‍ കൈമാറി

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2023- 24ലെ പ്രത്യേക വികസന നിധിയില്‍ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് മണ്ഡലത്തിലെ 37 ലൈബ്രറികള്‍ക്കും 21 സ്‌കൂളുകളിലെ ലൈബ്രറികള്‍ക്കുമായി വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ആലുവ ഐ എം എ ഹാളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ ഷാജി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, എം പി സൈമണ്‍, ചെയര്‍പെഴ്‌സണ്‍ ലിസ്സ ജോണ്‍സണ്‍, വാര്‍ഡ് കൗണ്‍സിലര്‍ പി പി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

city exchange

ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങളാണ് ഡിസ്‌കൗണ്ടിലൂടെ മൂന്ന് ലക്ഷം രൂപക്ക് പ്രസാധകര്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും അതുകൊണ്ട് കൂടുതല്‍ പുസ്തകങ്ങള്‍ ഈ പദ്ധതിയിലൂടെ ലൈബ്രറികള്‍ക്ക് നല്‍കുവാന്‍ സാധിച്ചുവെന്നും എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!