ലോകരാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാക്കും താലിബാന്‍

Web Desk
0 Min Read

കാബൂള്‍: അമേരിക്ക അടക്കമുളള ലോക രാജ്യങ്ങളുമായി അഫ്ഗാനും താലിബാനും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വക്താവ്. 20 വര്‍ഷത്തെ അധിനിവേശത്തിനു ശേഷം അവസാനത്തെ അമേരിക്കന്‍ സൈനികനും രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് താലിബാന്‍ നയം വ്യക്തമാക്കിയത്. അഫ്ഗാന്‍ ജനതക്ക് അഭിനന്ദനങ്ങള്‍. വിജയം നമ്മുടേതാണ് എന്നായിരുന്നു താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് കാബൂള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.ഞങ്ങള്‍ ലോകത്തോട് നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. യുഎസ്സുമായും അതാഗ്രഹിക്കുന്നു.എല്ലാ രാജ്യങ്ങളുമായി മെച്ചപ്പെട്ട നയതന്ത്രബന്ധങ്ങള്‍ ആരംഭിക്കാനും താലിബാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!