

ദുബായ്: ലോകത്തെ ഏറ്റവും വലിയ വാര്‍ഷിക എയര്‍പോര്‍ട്ട് ഷോയുടെ 21-ാം പതിപ്പിന് ഇന്ന് ദുബായില്‍ തുടക്കമാകും. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് എയര്‍പോര്‍ട്ട് ഷോ ആരംഭിക്കുന്നത്.

‘ആഗോള വിമാനത്താവള വ്യവസായത്തെ ബന്ധിപ്പിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വ്യവസായ പ്രമുഖര്‍, വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 20ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സേവനങ്ങള്‍ വിശദീകരിക്കുകയുംചെയ്യും. കൂടാതെ 4,500ലേറെ ഏവിയേഷന്‍ വ്യവസായ മേഖലയിലെ പ്രഫഷനലുകളും പങ്കെടുക്കും.

ഗ്ലോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്സ് ഫോറത്തില്‍ 40 ഏവിയേഷന്‍, എയര്‍പോര്‍ട്ട് തലവന്മാര്‍ സംബന്ധിക്കും. ആഗോള വ്യോമയാന വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിന് അനുയോജ്യമായ സമ്മേളനമായിരിക്കും ഇതെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.
വിമാനത്താവളങ്ങള്‍ക്കുള്ള നിലവിലെ വെല്ലുവിളികളെ മറികടക്കുന്നതിനുമുള്ള വഴികള്‍, എയര്‍പോര്‍ട്ട് അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവര്‍ത്തന മികവിനും വേണ്ടിയുള്ള വ്യോമയാന വ്യവസായത്തിന്റെ ശ്രമങ്ങള്‍ എന്നിവയെ ക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ആര്‍ എക്‌സ് ഗ്ലോബല്‍ (റീഡ് എക്‌സിബിഷന്‍സ്) എക്്‌സിബിഷന്‍ മാനേജര്‍ ഫിറാസ് അബുല്‍െ തെഫ് പറഞ്ഞു.
ദുബായ് എയര്‍പോര്‍ട്ട്‌സ്, ദുബായ് പൊലീസ്, ദുബായ് സിവില്‍, ദുബായ് ഏവിയേഷന്‍ എഞ്ചിനീയറിങ് പ്രോജക്ടുകള്‍, ഗ്ലോബല്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ്, ദുബായ് എയര്‍ നാവിഗേഷന്‍ സര്‍വീസസ് എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം നടക്കുന്നത്.

