

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സിയസ്‌കോ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു.

കുറ്റിച്ചിറ സിയസ്‌കൊ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ജമാല്‍ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്യ സമര സേനാനികളെ അവഗണിക്കുന്ന കാഴ്ചകളാണ് എങ്ങും കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് വിവാഹത്തിന്റെ മൂന്നാംനാള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊച്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച സൈനുദ്ദീന്‍ നൈനാന്റ പുത്രനാണ് ജമാല്‍ കൊച്ചങ്ങാടി.

സിയസ്‌കോ പ്രസിഡണ്ട് എഞ്ചി. പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും തെക്കെപ്പുറത്തെ ചരിത്രകാരനുമായ പി പി മമ്മദ് കോയ പരപ്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗണ്‍സില്‍ മേഖല സമിതി കണ്‍വീനര്‍ ജോതി കുമാര്‍, സിയസ്‌കൊ ജനറല്‍ സെക്രട്ടറി എസ് സര്‍ഷാദലി, വൈസ് പ്രസിഡണ്ട് എസ് എ ഖുദ്‌സി എന്നിവര്‍ സംസാരിച്ചു.
ലൈബ്രറി ചെയര്‍മാന്‍ സി ഇ വി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും സെക്രട്ടറി കെ എം സാദിഖ് നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനവും നടന്നു.

