NEWS
വാര്‍ത്താ മാധ്യമങ്ങള്‍ ശക്തി കേന്ദ്രങ്ങളെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല

കൊച്ചി: വ്യത്യസ്ത വാര്‍ത്താ മാധ്യമങ്ങള്‍ സമൂഹത്തിലെ ശക്തി കേന്ദ്രങ്ങളാണെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി രാംദാസ് അത്തേവാല പറഞ്ഞു. കൊച്ചി ഐ എം എ ഹൗസില്‍ ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോം പോര്‍ട്ടലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തനിക്ക് മൂന്നു തവണ മോഡി മന്ത്രിസഭയില്‍ അംഗമാകാന്‍ സാധിച്ചതിന് പിന്നില്‍ വാര്‍ത്താ മാധ്യമങ്ങളുടെ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോം ന്യൂസെന്നാല്‍ വീടിന്റെ വാര്‍ത്തകളെന്നാണ് അര്‍ഥമെന്നും വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോമില്‍ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഹോംന്യൂസ്മാഗസിന്‍ ചീഫ് എഡിറ്ററും ആര്‍ക്കിടെക്ടുമായ ഡോ. നജീബ് അധ്യക്ഷത വഹിച്ചു. വീടും കെട്ടിടങ്ങളും നിര്‍മിക്കാന്‍ രംഗത്തിറങ്ങുന്ന ആര്‍ക്കും അതുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോമില്‍ ലഭ്യമാകുമെന്ന് ആര്‍ക്കിടെക്ട് നജീബ് പറഞ്ഞു. നേരത്തെ ഹോം ന്യൂസ് മാഗസിന്‍ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്ന പ്രിന്റ് എഡിഷന്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയത് പുതിയ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


കേരള മീഡിയ അക്കാദമി ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ തലപ്പത്തു നിന്നും റിട്ടയര്‍ ചെയ്ത ഹേമലത, ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോം പത്രാധിപ സമിതി അംഗം സുനിത എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ക്കിടെക്ട് രംഗത്തെ നൂതന പ്രവണതകള്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്ന ഹോംന്യൂസ്മാഗസിന്‍.കോം വാസ്തുവിദ്യ, രൂപകല്‍പ്പന, നിര്‍മ്മാണം എന്നിവയെക്കുറിച്ചുള്ള
ഏറ്റവും പുതിയ അറിവുകള്‍ പങ്കുവെക്കുന്നതിനോടൊപ്പം ഈ രംഗത്തെ വിദഗ്ധരുടെ അഭിമുഖങ്ങള്‍, വ്യത്യസ്ത വിഷയങ്ങളിലെ ചര്‍ച്ചകള്‍, വാര്‍ത്തകള്‍ തുടങ്ങി ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കും.
വാസ്തുശില്പികളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനും ഉള്‍ക്കാഴ്ചകള്‍ പങ്കിടാനും സൃഷ്ടിപരമായ സ്വാതന്ത്ര്യം വിനിയോഗിക്കാനുമുള്ള അവസരമായിരിക്കും പോര്‍ട്ടല്‍ നല്‍കുക. വാസ്തുവിദ്യയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍, നിര്‍മ്മാണ സാമഗ്രികളുടെ വിതരണക്കാര്‍, കരാറുകാര്‍, നിര്‍മ്മാതാക്കള്‍ എന്നിവരെ അവരുടെ വൈദഗ്ധ്യവും കാഴ്ചപ്പാടുകളും പോര്‍ട്ടലില്‍ അവതരിപ്പിക്കും. അതോടൊപ്പം നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങള്‍ പരിഹരിക്കാനും പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവും.


