കഥാപുരസ്‌ക്കാരം സമ്മാനിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: കേരള ബുക്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥാ പുരസ്‌കാരം ചെമ്പരത്തി കഥാ സമാഹാരത്തിന്റെ രചയിതാവ് ലതാലക്ഷ്മിക്ക് സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. എ ജി ഒലീന നല്‍കി. പു ക സ സംസ്ഥാന സെക്രട്ടറി എ ഗോകുലേന്ദ്രന്‍, പ്രൊഫ. വി എന്‍ മുരളി, ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം, പു ക സ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

city exchange

15001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്പന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. തിരുവനന്തപുരം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനിലായിരുന്നു പുരസ്‌കാര വിതരണ ചടങ്ങ്.

Share This Article
Leave a Comment
error: Content is protected !!