
കൊച്ചി: കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവും സഹായവും നല്‍കുന്ന സംഘടനയായ ക്യാന്‍സര്‍വ് സൊസൈറ്റിയുടെ വിപണന മേള മെയ് 9, 10 തിയ്യതികളില്‍ ഇടപ്പള്ളി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ നടക്കും.

വനിതകള്‍ക്ക് സ്വയംതൊഴിലും സാമ്പത്തിക സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിനുള്ള വേദിയായാണ് ഈ മേള ഒരുക്കിയിരിക്കുന്നത്. ബട്ടര്‍ഫ്ളൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ ‘യുവതി’ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്യാന്‍സര്‍ ബാധിതരെയും അതിനെ അതിജീവിച്ചവരെയും ഉള്‍പ്പെടുത്തി വിപണനമേളയില്‍ ഒരു സ്റ്റാളും ബട്ടര്‍ഫ്ളൈ ക്യാന്‍സര്‍വിന്റെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്നു.

ജ്വല്ലറി ഉത്പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, പുസ്തകങ്ങള്‍, ബെഡ്ഷീറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ സ്റ്റാളുകളില്‍ ലഭ്യമാണ്. സ്ത്രീകള്‍ സ്വന്തമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനും വിപണനം നടത്താനും ഈ മേള സഹായകരമാകും.
9, 10 തിയ്യതികളില്‍ നടക്കുന്ന പരിപാടിയിലേക്ക് പൊതുജനങ്ങളുടെ സാന്നിധ്യവും പിന്തുണയും അഭ്യര്‍ഥിച്ചതായി സംഘാടകര്‍ അറിയിച്ചു.

