

ദുബൈ: മലപ്പുറം മാറാക്കര കല്ലാര്‍മംഗലം ചേലക്കുത്ത് സ്വദേശിയായ യുവാവ് യു എ ഇയില്‍ നിര്യാതനായി. അനസ് ഇസ്ഹാഖ് വെളിച്ചപ്പാട്ടില്‍ (30) ആണ് അബൂദബിയില്‍ നിര്യാതനായത്.

ബനിയാസ് ഷഹീന്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം അല്‍ മുഖൈസ് അല്‍ അബ്യദ്് സലൂണില്‍ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

പിതാവ്: ഇസ്ഹാഖ്. മാതാവ്: സുലൈഖ. ഭാര്യ:ഷഹര്‍ബാന്‍ മുക്കിലപ്പീടിക കാടാമ്പുഴ. മക്കള്‍: സെന്‍സ ഫാത്തിമ, ഷൈഹ ഫാത്തിമ. സഹോദരങ്ങള്‍: അന്‍സാര്‍ (ഫുജൈറ), സുഹൈല എടക്കുളം. ബനിയാസ് കെ എം സി സി പ്രവര്‍ത്തകനും അബൂദബി കെ എം സി സി കെയര്‍ അംഗവുമാണ്.

