NEWS
ഹരിത കര്‍മസേനയ്ക്ക് പുഷ്‌ക്കാര്‍ട്ട് വിതരണം ചെയ്തു

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതി പ്രകാരം ഹരിത കര്‍മ്മസേനക്ക് പുഷ്‌ക്കാര്‍ട്ട് വിതരണം ചെയ്തു. വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് വാര്‍ഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന മിനി എം സി എഫിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയാണ് ഹരിത കര്‍മ്മസേന പുഷ്‌ക്കാര്‍ട്ട് ഉപയോഗിക്കുന്നത്.


ഒന്‍പത് പുഷ്‌ക്കാര്‍ട്ടുകളാണ് വിതരണം ചെയ്തത്. 2024- 25 വാര്‍ഷിക പദ്ധതിയില്‍ രണ്ടു ലക്ഷം രൂപ ചെലവിട്ടാണ് ഹരിത കര്‍മ്മസേനക്ക് പുഷ്‌ക്കാര്‍ട്ട് വാങ്ങിയത്.

പഞ്ചായത്തില്‍ നടന്ന പുഷ്‌ക്കാര്‍ട്ട് വിതരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, ഷെമീര്‍ ലാല, രമണന്‍ ചേലാക്കുന്ന്, പി വി വിനീഷ്, അലീഷ ലിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത, വി ഇ ഒ രമ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ വിജയന്‍, മനോഹരന്‍ തറയില്‍, ഇ എം ഷെരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


