

കൊച്ചി- ഭാര്യാ സഹോദരനുമായി സംസാരിക്കുകയായിരുന്നയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുഴുപ്പിള്ളി കോണ്‍വെന്റ് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ രതീഷ് (ഭാമ രതീഷ്- 43)നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.

കോണ്‍വെന്റ്് റോഡ് സൈഡിലാണ് സംഭവം. ഭാര്യാ സഹോദരനുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന സജീവിനെയാണ് സ്‌കൂട്ടറില്‍ എത്തിയ പ്രതി സ്‌കൂട്ടറില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിയത്. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ സജീവന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഡി വൈ എസ് പി എം കെ മുരളിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വി കെ ശശികുമാര്‍, ടി എസ് സനീഷ്, എം അനീഷ്, എ എസ് ഐ കെ എസ് സരീഷ്, സി പി ഓ വി എം ദേവഷൈന്‍ വി എസ് ലെനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

