
ദോഹ: ഖത്തല്‍ ആകെ ജനങ്ങളുടെ 75.9 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം. 12 വയസ്സും അതിനു മുകളിലുമുള്ള ജനങ്ങളില്‍ 73.7 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തു. ഈ പ്രായക്കാര്‍ക്കിടയില്‍ 87.5 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു. ജനസംഖ്യയുടെ 63.9 ശതമാനം പേര്‍ പൂര്‍ണമായും വാക്സിനെടുത്തതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കില്‍ പറയുന്നത്. ഇതുവരെ 39,51,518 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

