GCC News
അഫ്ഗാനില്‍ താലിബാന്‍ മുന്നേറ്റം തുടരുന്നു; ദോഹയില്‍ ചര്‍ച്ച
ദോഹ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ൃ വിലയിരുത്തി ദോഹയില്‍ ചര്‍ച്ച. താലിബാന്‍ മുന്നേറ്റങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടക്കുന്നത്. കാബൂള്‍ തങ്ങള്‍ പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദോഹയില്‍ അടിയന്തര ചര്‍ച്ചകള്‍ ആരംഭിച്ചത്. അഫ്ഗാന്റെ പടിഞ്ഞാറ് ഫറാ പ്രവിശ്യയുടെ ഉള്‍പ്പെടെ വിവിധ പ്രവിശ്യകളുടെ കേന്ദ്രങ്ങളുടെ നിയന്ത്രണം താലിബാന്‍ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്. മസാര്‍-ഇ-ഷെരീഫിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുദ്ധസമാനമായ പോരാട്ടം തുടരുകയാണ്. പ്രദേശവാസികളെ സായുധീകരിച്ച് താലിബാന്‍ നീക്കത്തെ തടയാനുള്ള പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ ശ്രമങ്ങള്‍ക്കിടെ, സര്‍ക്കാര്‍ അനുരഞ്ജനത്തിന് വഴങ്ങിയില്ലെങ്കില്‍ കാബൂള്‍ ആക്രമിക്കുമെന്നായിരുന്നു താലിബാന്‍ ഭീഷണി.
ദോഹയില്‍ ചൊവ്വാഴ്ച സമാപിച്ച ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ്സും റഷ്യയും പങ്കെടുക്കുന്ന ചര്‍ച്ചകളും നടക്കുകയാണ്.
അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ കൊലപാതകങ്ങള്‍ തടയാന്‍ സര്‍വ രാജ്യങ്ങളും തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ച് മുന്നോട്ട് വരണമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ ജൂലൈ 9 മുതല്‍ 183 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


