സി എക്കാര്‍ സമൂഹത്തിലെ അവശ്യ ഘടകം: ഉമാ തോമസ് എം എല്‍ എ

Web Desk
1 Min Read

കൊച്ചി: സമൂഹത്തില്‍ ഏറ്റവും ആവശ്യക്കാരായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ മാറിയിരിക്കുന്നുവെന്ന് ഉമാ തോമസ് എം എല്‍ എ. സി എക്കാരന്റെ സഹായമില്ലാതെ നില്‍ റിട്ടേണ്‍ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.

city exchange

ജി എസ് ടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ട്. സ്പര്‍ശം കൊണ്ടോ വാക്കുകള്‍ കൊണ്ടോ നോവിക്കുന്നവര്‍ക്കെതിരെ കടന്നാക്രമിക്കാനുള്ള ആര്‍ജവം വനിതകള്‍ കാണിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍ ദീപ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി വിശിഷ്ടാതിഥിയായിരുന്നു. ഇത്തവണ ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ വനിതാ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. വൈതീശ്വരന്‍, ടി ബാനു ശേഖര്‍, ബാബു എബ്രഹാം കള്ളിവയലില്‍, എ എസ് ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!