ആരോഗ്യം തന്നെ ലഹരി ക്യാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി

Web Desk
1 Min Read

തൃശൂര്‍: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആരോഗ്യം തന്നെ ലഹരി എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ ആചരിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ എം എല്‍ എമാര്‍ക്കും ലഹരിക്കെതിരെയുള്ള നിവേദനം നല്‍കുന്നുണ്ട്.

city exchange

എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി ഐ മാഹിന്‍, കെ എം കബീര്‍, ആദില്‍ എം എ, പി എസ് ഷാനവാസ്, റാഫി നഈമി വരന്തരപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് മന്ത്രിയുടെ തൃശൂര്‍ ഓഫീസില്‍ വെച്ച് നിവേദനം നല്‍കി.

ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്‌നമായി മാറുകയും ന്യൂജെന്‍ ലഹരികളുടെ വിപണന ശൃംഖലകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നല്ല ജാഗ്രത പ്രസ്തുത വിഷയത്തില്‍ ആവശ്യമുണ്ട്. നമ്മുടെ കുട്ടികള്‍ ലഹരി ഉത്പന്നങ്ങളുടെ കടത്തുകാരായി മാറുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. നിയമത്തിന്റെ പഴുതുകള്‍ ധാരാളമുള്ളതിനാല്‍ ലഹരി മാഫിയകളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. പ്രസ്തുത പ്രശ്‌നം ചൂണ്ടിക്കാട്ടി നിയമനിര്‍മ്മാണത്തിലൂടെ നടപടികളും ശിക്ഷയും ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് നിവേദനം നല്‍കിയത്.

ക്യാമ്പയിനിന്റെ ഭാഗമായി ഏര്‍ളി ബേഡ്‌സ്, വാക്കത്തോണ്‍, ഓപ്പണ്‍ ജിം, സേവ് എ ഫാമിലി എന്നീ പദ്ധതികളും നടക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!