ഡോ. പരകാല പ്രഭാകര്‍ 14ന് കൊച്ചിയില്‍ പ്രഭാഷണം നടത്തും

Web Desk
1 Min Read

കൊച്ചി: ഇന്ത്യയുടെ ഭാവിയും ആറര പതിറ്റാണ്ട് കൊണ്ട് രാജ്യം ആര്‍ജ്ജിച്ചെടുത്ത സാമ്പത്തിക അടിത്തറ പത്തു വര്‍ഷം കൊണ്ട് തകര്‍ത്ത മോഡി സര്‍ക്കാരില്‍ ഇനി ആശ്വാസത്തിന് വകയുണ്ടോ..? തുടങ്ങിയ ചോദ്യങ്ങളുമായി എറണാകുളം ഡി സി സി ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

city exchange

‘ഇന്നത്തെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; ഇനിയെങ്ങനെ…?’ എന്ന സെമിനാര്‍ ഓഗസ്റ്റ് 14 ബുധനാഴ്ച വൈകിട്ട് മൂന്നിന് സബര്‍മതി ഹാളില്‍ നടക്കും.

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. പരകാല പ്രഭാകര്‍ പ്രഭാഷണം നടത്തും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ജീവിത പങ്കാളിയും മോഡി സര്‍ക്കാറിന്റെ വിമര്‍ശകനുമാണ് പരകാല പ്രഭാകര്‍.

Share This Article
Leave a Comment
error: Content is protected !!