സേവന കേന്ദ്രങ്ങളുടെ വിശദമായ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് ഖത്തര്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, ഏകീകൃത സേവന വകുപ്പുമായി ബന്ധപ്പെട്ട സേവന കേന്ദ്രങ്ങളുടെയും ഓഫീസുകളുടെയും ഔദ്യോഗിക പ്രവൃത്തി സമയം പുറത്തുവിട്ടു.

city exchange

ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ അവശ്യ പാസ്പോര്‍ട്ട് സേവനങ്ങളിലേക്കുള്ള പൊതു പ്രവേശനം മെച്ചപ്പെടുത്തുന്നതിനാണ് ഈ സമഗ്ര പ്രഖ്യാപനം ലക്ഷ്യമിടുന്നത്.

ഉടനടി പ്രാബല്യത്തില്‍ വരുന്ന പുതിയതായി പ്രസിദ്ധീകരിച്ച ഷെഡ്യൂള്‍ ഇപ്രകാരമാണ്:

രാവിലെ ഏഴു മുതല്‍ ഉച്ചക്ക് പന്ത്രണ്ടര വരെ മിസൈമീര്‍, അല്‍ ഷഹാനിയ, അല്‍ റയ്യാന്‍, ഉമ്മു സലാല്‍, അല്‍ വക്ര, അല്‍ ഖോര്‍, ഉമ്മുല്‍ സെനീം, അല്‍ ഷമാല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

- Advertisement -
Ad image

രാവിലെ ഏഴു മുതല്‍ ഉച്ചക്കു ഒന്നുവരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സെന്റര്‍

രാവിലെ ഏഴര മുതല്‍ ഉച്ചക്ക് ഒന്നുവരെ ലുസൈല്‍ സെന്റര്‍

രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നര വരെ ഖത്തര്‍ എയര്‍വേസ് സെന്റര്‍

രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സൂഖ് വാഖിഫ്, ദി പേള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യു എഫ് സി).

സര്‍ക്കാര്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സുതാര്യത വര്‍ധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പെട്ടെന്നുള്ളതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിന് ഈ പുതിയ സമയത്തിനനുസരിച്ച് അവരുടെ സന്ദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ആവശ്യപ്പെടുന്നു.

Share This Article
Leave a Comment
error: Content is protected !!