
ദോഹ: ജീവനക്കാരുടെ ക്ഷേമത്തിനായുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി ഗള്‍ഫര്‍ അല്‍മിസ്നാദിലെ മാനവ വിഭവശേഷി വകുപ്പ് മുതിര്‍ന്ന ജീവനക്കാര്‍ക്കായി സ്‌ട്രെസ് മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു.

അബീര്‍ മെഡിക്കല്‍ സെന്ററിലെ സൈക്കോളജിസ്റ്റ് ചിഞ്ചു മംഗലത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന സെഷന്‍ വ്യക്തിപരവും തൊഴില്‍പരവുമായ സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക സാങ്കേതിക വിദ്യകള്‍ കൈമാറി.

വകുപ്പ് മേധാവികള്‍, പ്രൊജക്ട് മാനേജര്‍മാര്‍, സീനിയര്‍ മാനേജര്‍മാര്‍, മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി നടത്തിയ സെഷന് അര്‍ച്ചന ഗോപന്‍ നേതൃത്വം നല്‍കി. മാനസിക പ്രതിരോധശേഷി വളര്‍ത്തുന്നതിനും പോസിറ്റീവ് ജോലിസ്ഥല സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍, പ്രായോഗിക സാഹചര്യങ്ങള്‍, മൈന്‍ഡ്ഫുള്‍നെസ് വ്യായാമങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇന്ററാക്ടീവ് സെഷന്‍ അവതരിപ്പിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് ജി പിള്ള, ഡിവിഷണല്‍ എച്ച് ആര്‍ മാനേജര്‍ അപര്‍ണ പി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

