

കോഴിക്കോട്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 42-ാം ചരമ ദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് റഫി നൈറ്റ് ഈ മാസം 28ന് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആയിരത്തിലധികം വേദികളില്‍ റഫി സംഗീത പരിപാടി അവതരിപ്പിച്ച പ്രസന്‍ റാവുവാണ് (ഭോപ്പാല്‍) മുഖ്യ ആകര്‍ഷണം. ഇദ്ദേഹത്തിന്റെ സംസ്ഥാനത്തെ ആദ്യ പരിപാടി കൂടിയാണ്. ഗോപിക മേനോന്‍ (കോഴിക്കോട്), അല്‍ക അഷ്‌ക്കര്‍, ഫാറൂഖ് (തലശ്ശേരി ജാഷിം എന്നിവരാണ് സഹഗായകര്‍.

വൈകുന്നേരം ആറു മണിക്ക് ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫിയുടെ സുഹൃത്തും വേള്‍ഡ് ഓഫ് റഫി ഫൗണ്ടേഷന്‍ മലയാളിയുമായ വെങ്കിട്ട് റഫി അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷന്‍ ചാരിറ്റിയുടെ ഭാഗമായി അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം നടക്കും.

ഫൗണ്ടേഷന്‍ പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി, ജനറല്‍ സെക്രട്ടറി എം വി മുര്‍ഷിദ് അഹമ്മദ്, വൈസ് പ്രസിഡന്റ് എന്‍ സി അബ്ദുല്ലക്കോയ, ജോയിന്റ് സെക്രട്ടറി കെ ശാന്തകുമാര്‍, ട്രഷറര്‍ കെ മുരളീധരന്‍ ലൂമിനസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

